ആൻഡമാൻ നിക്കോബാറിന്‍റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്‍റെ പേര് മാറ്റി. ശ്രീ വിജയപുരം എന്നാണ് കേന്ദ്ര ഗവൺമെന്‍റ് നൽകിയിരിക്കുന്ന പുതിയ പേര്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ആൻഡമാൻ, നിക്കോബാർ ദ്വീപുകൾക്ക് നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും സുപ്രധാന സ്ഥാനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കൽ ചോള സാമ്രാജ്യത്തിന്‍റെ നാവിക താവളമായിരുന്ന ആൻഡമാൻ നിക്കോബാർ ഇപ്പോൾ നമ്മുടെ തന്ത്രപരവും വികസനപരവുമായ അഭിലാഷങ്ങളുടെ താവളമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments