New Delhi: ഡൽഹി പോലീസിലെ സബ് ഇൻസ്‍പെക്‌ടർ എൻ.കെ.പവിത്രൻ അപകടത്തിൽ മരിച്ചു. പ്രഗതി മൈതാൻ ടണലിൽ സ്‍കൂട്ടർ മീഡിയൻ ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച്ച രാത്രി 10.30 നാണ് സംഭവം.
കിഴക്കൻ ഡൽഹിയിലെ ക്രൈം ടീമിൽ അംഗമായ പവിത്രൻ ഇന്ത്യാ ഗേറ്റിൽ നിന്ന് ഐ.പി. എക്സ്റ്റൻഷൻ ഭാഗത്തേക്ക് പോകുകയായിരുന്നു. സ്‍കൂട്ടർ ബാരിക്കേഡിൽ ഇടിച്ച് അദ്ദേഹം റോഡിലേക്ക് തെറിച്ചു വീണു. ടണലിലെ സുരക്ഷാ ജീവനക്കാരും പോലീസും ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആംബുലൻസിൽ കയറ്റുമ്പോഴും ശ്വാസം ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രക്തം തളം കെട്ടിക്കിടന്ന റോഡിൽ നിന്ന് അദ്ദേഹത്തിന്‍റെ ഹെൽമറ്റ് കണ്ടെടുത്തു. CCTV ദൃശ്യങ്ങൾ അടിസ്ഥാനമാക്കി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
コメント