ന്യൂഡൽഹി: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും നാടകകൃത്തും ഡൽഹിയിലെ മലയാളികളുടെ അംബാസിഡറുമായിരുന്ന പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയുടെ മൃതദേഹം ന്യൂഡൽഹി ലോധി ശ്മശാനത്തിൽ സംസ്‌കരിച്ചു.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ട്രാവൻകൂർ പാലസിൽ പൊതുദർശനം നടത്തി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് , എം.പി മാരായ ജോൺ ബ്രിട്ടാസ് , എം. കെ രാഘവൻ , കെ. രാധകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ് , കെ.സി വേണുഗോപാൽ, രാജ് മോഹൻ ഉണ്ണിത്താൻ, എൻ.കെ പ്രേമചന്ദ്രൻ ,
ഇ ടി മുഹമ്മദ് ബഷീർ, എം.എൽ എ മാരായ ആൻ്റണി രാജു, അഹമ്മദ് ദേവർകോവിൽ, ടൈസൻ മാസ്റ്റർ, എം വിൻസൻ്റ്, സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്, സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, കാർട്ടൂൺ അക്കാദമി ചെയർമാൻ എൻ ബി സുധീർ നാഥ്, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി,കേരള ഹൗസ് റെസിഡൻ്റ് കമ്മീഷണർക്കായി അഡീഷണൽ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണ, ഡി.രാജ , ആനിരാജ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖർ, മാധ്യമ പ്രവർത്തക യൂണിയൻ പ്രതിനിധികൾ, ഓം ചേരിയുടെ ശിഷ്യർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
Comments