ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷനിൽ അതിന്‍റെ പ്രസിഡന്‍റായ പി. ടി. ഉഷക്കെതിരെ വിമതനീക്കം. ഈ മാസം 25 ന് നടക്കുന്ന സ്‍പെഷ്യൽ ജനറൽ മീറ്റിംഗിൽ ഉഷക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കം. ഭരണഘടനാപരമായ ലംഘനങ്ങളും ഇന്ത്യൻ സ്‍പോർട്ട്‍സിന് ദോഷകരമായ പ്രവർത്തനങ്ങളും നടത്തിയെന്നാണ് ആരോപണം. എക്‌സിക്യുട്ടീവ് കൗൺസിൽ തയ്യാറാക്കിയ മീറ്റിംഗിന്‍റെ അജണ്ടയിൽ 26 -ആമതായി ഇക്കാര്യം ചർച്ച ചെയ്യാനായി ഉൾപ്പെടുത്തിയിട്ടുണ്ട്. IOA യുടെ പ്രഥമ വനിതാ പ്രസിഡന്‍റാണ് ഉഷ. എക്‌സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളുമായി ദീർഘകാലമായി അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് പല അംഗങ്ങൾക്കും ഉഷ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ന്യൂസ് ബ്യൂറോ , ഡൽഹി
コメント