top of page
ന്യൂസ് ബ്യൂറോ , ഡൽഹി

നവോദയം ആർ കെ പുരം ശാഖയുടെ ആഭിമുഖ്യത്തിൽ, ശ്രീഅയ്യപ്പ പൂജാ സമിതിയുടെ രണ്ടാമത് അയ്യപ്പപൂജാ മഹോത്സവം

ന്യൂഡൽഹി. നവോദയം രാമകൃഷ്ണപുരം ശാഖയുടെ ആഭിമുഖ്യത്തിൽ, ശ്രീഅയ്യപ്പ പൂജാ സമിതിയുടെ രണ്ടാമത് അയ്യപ്പപൂജാ മഹോത്സവം 2024 ഡിസംബർ മാസം ഒന്നാം തീയ്യതി ഞായറാഴ്ച, ആർ കെ പുരം സെക്ടർ 8 ലെ ശ്രീമഹാമായ വൈഷ്ണവി ദേവി മന്ദിർ പരിസരത്തുള്ള അയ്യപ്പ പാർക്കിൽ വച്ച് ആചാരാനുഷ്ടാനങ്ങളോടെ നടത്തുന്നതാണ്.

രാവിലെ 5:30 ന് ഗണപതി ഹോമത്തോടെ പൂജാ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വിഷ്ണു സഹസ്രനാമ ജപം. ലഘു ഭക്ഷണത്തിനു ശേഷം, ബാലഗോകുലം കുട്ടികളുടെ ഭജന ഉണ്ടായിരിക്കും. വൈകുന്നേരം നാലു മണിക്ക്, ശിവ ശക്തി മന്ദിറിൽ നിന്നും വർണ്ണാഭമായ താലപ്പൊലിയുടേയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെയും, ഭക്തിനിർഭരമായ കീർത്തനാല പത്തോടെ ഭഗവാൻ അയ്യപ്പ സ്വാമിയുടെ ഘോഷയാത്ര ആരംഭിച്ച്, പരിസര പ്രദേശങ്ങളിലുടെ സഞ്ചരിച്ച്, 5:30 ന് പ്രത്യേകം തയ്യാർ ചെയ്ത പൂജാ പന്തലിൽ എത്തിചേർന്ന് ദീപാരാധന നടക്കും. അതിന് ശേഷം സ്വരാഞ്ജലി ഓർക്കസ്ട്ര നോയിഡ അവതരിപ്പിക്കുന്ന ഭക്തി ഗാനസുധയും തുടർന്ന് മഹാ ദീപാരാധനയും നടക്കും. ദീപാരാധനക്ക് ശേഷം, അമൃത ഭോജനത്തോടെ ഈ വർഷത്തെ പൂജാ ചടങ്ങുകൾക്ക് പര്യസമാപ്തിയാകും. പൂജാവേളയിൽ ഭക്തജനങ്ങൾക്ക് അർച്ചന, പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകൾ നടത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ നിറമാല, ചുറ്റുവിളക്ക്, പുഷ്പാലങ്കാരം, നെയ്യ്, എണ്ണ, അരി, ശർക്കര, ലഘുഭക്ഷണം, അന്നദാനം എന്നീ വഴിപാടുകൾ മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്കായി 8130966144, 7006535070, 9810365543, 8527963387 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

135 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page