ദക്ഷിണേന്ത്യയിൽ ജനപ്രീതിയാർജ്ജിച്ച നന്ദിനി പാലും പാലുൽപ്പന്നങ്ങളും ഇനി ഡൽഹിയിലും ലഭിക്കും. മദർ ഡയറിയും അമൂലും ആധിപത്യം പുലർത്തുന്ന വിപണിയിലേക്കാണ് നന്ദിനിയുടെ കടന്നുവരവ്. കർണാടക മിൽക്ക് ഫെഡറേഷന്‍റെ ഉൽപ്പന്നങ്ങളുടെ ഡൽഹിയിലെ വിതരണം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ ഉൽഘാടനം ചെയ്തു. സംസ്ഥാന കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. KMF ഉം മാണ്ഡ്യ മിൽക്ക് യൂണിയനും ചേർന്നാണ് ഡൽഹി-NCR മേഖലയിൽ നന്ദിനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുക. പ്രതിദിനം ഏകദേശം 4 ലക്ഷം ലിറ്റർ പാലാണ് ലഭ്യമാക്കുക. എതിർ ബ്രാൻഡുകളേക്കാൾ അൽപ്പം വില കുറച്ച് നൽകാനാണ് തീരുമാനം.
പി. വി ജോസഫ്
Comments