ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക നക്ഷത്രമായ ഡിസംബർ 13 വെള്ളിയാഴ്ച്ച രാവിലെ 8:30-ന് കാർത്തിക പൊങ്കാല.
പ്രശസ്‌തമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൗർണമി തൃക്കാർത്തിക പൊങ്കാല ദിവസം ഡൽഹിയിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുങ്ങുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
നിർമ്മാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദീപനാളത്താൽ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ തൃക്കാർത്തിക പൊങ്കാലക്കു തുടക്കമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും തൃക്കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്
പൊങ്കാലയും മറ്റു പൂജകളും ബുക്ക് ചെയ്യുവാൻ ക്ഷേത്ര മാനേജരുമായി 9868990552 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Comments