New Delhi: നഗരത്തിൽ 20,552 കുഴൽക്കിണറുകൾ നിയമവിരുദ്ധമായി ഭൂഗർഭജലം വലിച്ചെടുക്കുന്നുണ്ട്. അവയിൽ മിക്കതും അപകടത്തിന് ഇടയാക്കുന്ന വിധം തുറന്നു കിടക്കുകയുമാണ്. ദേശീയ ഹരിത ട്രിബ്യൂണൽ (NGT) ന് സമർപ്പിച്ച റിപ്പോർട്ടിൽ ഡൽഹി ജല ബോർഡ് (DJB) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവയിൽ പകുതിയോളം കുഴൽക്കിണറുകൾ സീൽ ചെയ്തിട്ടുണ്ടെന്നും, ബാക്കിയുള്ളവയുടെ കാര്യത്തിൽ നടപടി എടുത്തു വരികയാണെന്നും റിപ്പോർട്ട് പറയുന്നു.
വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ അനഃധികൃത കുഴൽക്കിണറുകൾ ഉള്ളത്. ന്യൂഡൽഹി, സൗത്ത് ഡൽഹി മേഖലകളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മുഴുവൻ കുഴൽക്കിണറുകളും സീൽ ചെയ്തെന്ന് DJB അറിയിച്ചു.
നഗരത്തിൽ ഭൂഗർഭജലത്തിന്‍റെ അമിത ചൂഷണം നടക്കുന്ന ഏരിയകളിൽ സർക്കാർ കുഴൽക്കിണറുകൾക്ക് അനുമതി നൽകരുതെന്ന് പരിസ്ഥിതി വിഭാഗം നിർദേശിച്ചിട്ടുണ്ട്.
Comentarios