Delhi Correspondent
New Delhi: കനത്ത സുരക്ഷയുള്ള റെയ്‌സിന ഹിൽസിലെ നോർത്ത് ബ്ലോക്കിൽ ചെറിയ തോതിലുണ്ടായ തീപിടുത്തം അതിവേഗം അണച്ചു. ആഭ്യന്തര മന്ത്രാലയവും പേഴ്‌സണെൽ മന്ത്രാലയവും പല സുപ്രധാന ഓഫീസുകളും സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിന്‍റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീ പടർന്നതായി കണ്ടത്. ആർക്കും പരിക്കില്ലെന്നും തീ പെട്ടെന്ന് അണച്ചെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ അപ്പോൾ ഓഫീസിൽ ഇല്ലായിരുന്നു. എങ്കിലും പല ഉന്നത ഉദ്യോഗസ്ഥരും നോർത്ത് ബ്ലോക്കിലെ ഓഫീസുകളിൽ സന്നിഹിതരായിരുന്നു.
Comments