top of page

ന്യൂനപക്ഷ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്കു നിവേദനം നൽകി

  • അനീഷ് തോമസ് TKD
  • Feb 10
  • 1 min read

പത്തനംതിട്ട: ഇന്ത്യയിലെ ക്രൈസ്തവ നേതൃത്വം നേരിടുന്ന പ്രയാസങ്ങളെ പറ്റിയും കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച് വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ അശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മറ്റി നിവേദനം നൽകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഹ്യൂമെൻ ഇംപ്രൂമെൻ്റ് എക്സിക്യൂട്ടിവ് അംഗവും, കരുതൽ കോ ഓർഡിനേറ്ററും, സെന്റ് ജോസഫ് ഓർത്തഡോക്സ് സിറിയൻ ചർച്ച് ഏഴക്കരനാട് കണ്ടനാട് ഈസ്റ്റ് വികാരിയും, നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് ജില്ല പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ അച്ചൻ്റെ നേതൃത്വത്തിൽ ജില്ല കമ്മിറ്റി അംഗങ്ങൾ ചേർന്ന് നിവേദനം നൽകി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page