ദക്ഷിണ ഡൽഹിയിലെ നെബ് സറായിയിൽ ഇന്നു രാവിലെ ഉണ്ടായ അക്രമ സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കുത്തേറ്റു മരിച്ചു. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് രാവിലെ 5 മണിക്ക് കൊല്ലപ്പെട്ടത്. മോണിംഗ് വാക്കിന് പോയതിനാൽ മകൻ ആക്രമണത്തിൽ നിന്നു രക്ഷപെട്ടു. പോലീസ് സംഭവ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. മോഷണ ശ്രമമാണോ, കുടുംബ വഴക്കാണോ എന്നത് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments