നെബ് സറായിയിൽ ബുധനാഴ്ച്ച പുലർച്ചെ നടന്ന കൊലപാതകത്തിൽ മകൻ അറസ്റ്റിൽ. 20 കാരനായ അർജ്ജുനാണ് മാതാപിതാക്കളെയും സഹോദരിയെയും കുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. മോണിംഗ് വാക്കിന് പോയ താൻ തിരികെ വീട്ടിലെത്തിയപ്പോൾ ഇവർ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നാണ് അർജ്ജുൻ രാവിലെ പോലീസിനെ വിളിച്ചു പറഞ്ഞത്. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് രാവിലെ 5 മണിക്ക് കൊല്ലപ്പെട്ടത്. ഇവർ ഉറങ്ങിക്കിടക്കുമ്പോഴാണ് അർജ്ജുൻ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രോപ്പർട്ടി സഹോദരിക്ക് നൽകാൻ തീരുമാനിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments