ദിൽഷാദ് ഗാർഡൻ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള മണ്ഡലോത്സവം ഡിസംബർ 1, ഞായറാഴ്ച ഭക്തിനിർഭരമായി നടത്തപ്പെടും.
പുഷ്പാലങ്കാരം, അഷ്ടാഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം, മുഖചാർത്ത്, നാമാർച്ചന, ഭജന, ചുറ്റുവിളക്ക് തുടങ്ങിയ കർമ്മങ്ങളാൽ പൂജാദിനം ഭക്തിസാന്ദ്രമാകും.
രാവിലെയും വൈകിട്ടും ലഘുഭക്ഷണം, ഉച്ചക്ക് ശാസ്താപ്രീതി, വൈകിട്ട് മേളം എന്നിവക്ക് പുറമെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
Comments