ദ്വാരക മലയാളി അസോസിയേഷന്‍റെ അയ്യപ്പ പൂജാ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ പൂജ നവംബർ 24 ഞായറാഴ്ച്ച നടക്കും. സെക്‌ടർ 14 ലെ രാധികാ അപ്പാർട്ട്‍മെന്‍റ് പരിസരത്തുള്ള DDA പാർക്കിലാണ് 23-ആമത് അയ്യപ്പപൂജ നടക്കുക. രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ശ്രീകൃഷ്‍ണ ഭജന സമിതിയുടെ സഹസ്രനാമം, ഭാഗവത പാരായണം, ദ്വാരകാധീശ് ബാലഗോകുലം അവതരിപ്പിക്കുന്ന ഭജന, ശ്രീകാന്ത് വിശ്വരൂപ അവതരിപ്പിക്കുന്ന ഭജന, ചെണ്ടമേള അകമ്പടിയോടെ ശോഭായാത്ര എന്നിവയാൽ പൂജാദിനം ഭക്തിസാന്ദ്രമാകും. ഉച്ചപൂജക്ക് ശേഷം അന്നദാനവും, രാത്രി 9.30 മുതലുള്ള മഹാദീപാരാധനക്ക് ശേഷം പ്രസാദ വിതരണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9810487534, 9650777397, 9871820568 എന്നീ നമ്പറുകളിൽ പൂജാസമിതിയുമായി ബന്ധപ്പെടാം.
പി. വി ജോസഫ്
تعليقات