ദ്വാരക ശ്രീ അയ്യപ്പ സേവാസമിതിയുടെ 14-ആമത് അയ്യപ്പപൂജ നവംബർ 30 ശനിയാഴ്ച്ച നടക്കും. ദ്വാരക സെക്‌ടർ 11 ലെ NSS ബിൽഡിംഗിന് സമീപമുള്ള DDA പാർക്കിലാണ് പുലർച്ചെ 5 മണിക്ക് മഹാഗണപതി ഹോമത്തോടെ പൂജാ കർമ്മങ്ങൾ നടക്കുക. കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി അവതരിപ്പിക്കുന്ന ഭജന, നൃത്താലയയിലെ ശ്രീമതി സുജിത്ര അനീഷ് സംവിധാനം ചെയ്ത ഹരിഹരസുതൻ എന്ന നൃത്ത നാടകം മുതലായ വിവിധ പരിപാടികൾ പൂജാദിനത്തെ ഭക്തിനിർഭരമാക്കും. വൈകിട്ട് 5 മണിക്ക് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ ശോഭായാത്ര പൂജാ പന്തലിൽ നിന്ന് ആരംഭിക്കും. ഉച്ചപൂജക്ക് ശേഷം അന്നദാനവും, അത്താഴ പൂജക്ക് ശേഷം പ്രസാദ വിതരണവും ഉണ്ടായിരിക്കും.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments