ബോളിവുഡ് താരം മിഥുൻ ചക്രബർത്തിക്ക് 2024 ലെ ദാദാ സാഹെബ് ഫാൽക്കെ അവാർഡ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‍ണവ് സമൂഹമാധ്യമമായ X ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മിഥുൻ ദായുടെ അഭിനയ ജീവിതം തലമുറകൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 8 ന് നടക്കുന്ന 70-ആമത് ദേശീയ ഫിലിം അവാർഡ് ചടങ്ങിൽ അദ്ദേഹത്തിന് പുരസ്ക്കാരം സമ്മാനിക്കും. രാജ്യത്തെ സമുന്നത ചലച്ചിത്ര പുരസ്ക്കാരമാണ് ദാദാ സാഹെബ് ഫാൽക്കെ അവാർഡ്.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments