തിഹാറിൽ തടവുകാരെ കൂളാക്കാൻ നാരങ്ങ നൽകും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 7
- 1 min read

ഡൽഹിയിൽ വേനൽച്ചൂട് 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടതോടെ തിഹാർ ജയിലിൽ തടവുകാരെ തണുപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തടവുകാർക്കുവേണ്ടി ORS പാനീയം വേണ്ടത്ര സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓരോ തടവുകാർക്കും ദിവസം രണ്ട് നാരങ്ങ വീതം നൽകും. സെല്ലുകളുടെ അകത്തെ ചൂട് കുറയ്ക്കാൻ ഹീറ്റ്-റസിസ്റ്റന്‍റ് ഷീറ്റുകൾ ഇൻസ്റ്റോൾ ചെയ്യാനും തീരുമാനമായി. ഈ അധിക സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെയാണ് ലഭ്യമാക്കുക. വ്യക്തിപരമായി ആർക്കും കൂടുൽ പരിഗണന നൽകില്ലെങ്കിലും 60 വയസ് പിന്നിട്ട തടവുകാരുടെ ആരോഗ്യനില നിരീക്ഷിക്കും.
Comments