ഡൽഹിയിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും ആം ആദ്‍മി പാർട്ടി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. പതിനൊന്ന് മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അതിൽ മൂന്നുപേർ BJP യിൽ നിന്നും മൂന്നുപേർ കോൺഗ്രസിൽ നിന്നും എത്തിയവരാണ്.
ബ്രഹ്മ സിംഗ് തൻവാർ, അനിൽ ഝാ, ബി.ബി ത്യാഗി എന്നീ മൂന്നു പേരാണ് BJP യിൽ നിന്ന് രാജിവെച്ച് ആം ആദ്‍മി പാർട്ടിയിൽ ചേർന്നവർ. ചൗധരി സുബേർ അഹമ്മദ്, വീർ സിംഗ് ധിൻഗൻ, സോമേഷ് ഷൗക്കീൻ എന്നിവരാണ് കോൺഗ്രസ് വിട്ടു വന്നവർ.
70 അംഗ അസംബ്ലിയിലേക്ക് 2025 ഫെബ്രുവരിയിലോ അതിനു മുമ്പോ ആണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവിലെ അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 15 ന് അവസാനിക്കും.
Comments