തായ്‌ലാന്‍റിൽ മുൻ പ്രധാനമന്ത്രി തക്‌സിൻ ഷെനാവത്രയുടെ മകൾ പെയ്‌തൻഗ്‌താൺ ഷെനാവത്രയെ പുതിയ പ്രധാനമന്ത്രിയായി പാർലമെന്‍റ് തിരഞ്ഞെടുത്തു. 37 വയസ്സുള്ള ഷെനാവത്ര രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയിരിക്കും.
രണ്ട് ദിവസം മുമ്പാണ് പ്രധാനമന്ത്രി ആയിരുന്ന ശ്രെത്ഥ തവിസിനെ ഭരണഘടനാ കോടതി പുറത്താക്കിയത്. 145 നെതിരെ 319 പേരുടെ അംഗീകാരമാണ് പെയ്‌തൻഗ്‌താൺ ഷെനാവത്രക്ക് ലഭിച്ചത്. 2021 ലാണ് അവർ ഫിയൂ തായ് പാർട്ടിയിൽ ചേർന്നത്. 2023 ൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ പിതാവായ തക്‌സിൻ 2001 ലാണ് പ്രധാനമന്ത്രി ആയത്. പക്ഷെ രണ്ടാമൂഴം തികക്കുന്നതിനു മുമ്പ് പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. അദ്ദേഹം 15 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്ത് തിരിച്ചുവന്നത്.
Comments