top of page
പി. വി ജോസഫ്

ഡൽഹിയിൽ വാഹന മോഷണം കൂടുന്നു


New Delhi : ഇന്ത്യൻ നഗരങ്ങളിൽ വാഹന മോഷണം ഏറ്റവും കൂടുതൽ നടക്കുന്നത് ഡൽഹിയിൽ. ആക്കോ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 2022 ന് ശേഷം വാഹന മോഷണ കേസുകൾ നഗരത്തിൽ രണ്ടര മടങ്ങാണ് വർധന കാണിക്കുന്നത്. ഓരോ 14 മിനിട്ടിലും ഒരു വാഹനം വീതം മോഷണം പോകുന്നു. ദിവസം ശരാശരി 105 വാഹന മോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വാഗൺ ആർ, സ്വിഫ്റ്റ് എന്നിവ ഉൾപ്പെടെയുള്ള മാരുതി കാറുകളിലാണ് കള്ളന്മാർ കൂടുതലും നോട്ടമിടുന്നത്. മൊത്തം മോഷണങ്ങളിൽ 47 ശതമാനവും മാരുതി സുസുക്കി കാറുകൾ തന്നെ. ബൈക്കുകളുടെ കാര്യത്തിൽ ഹീറോ സ്പ്ലെൻഡർ ആണ് മോഷ്‍ടാക്കൾക്ക് പ്രിയം.

ഡൽഹിയിൽ പാർക്കിംഗ് സൗകര്യങ്ങൾ കുറവായതിനാൽ പലരും വഴിയോരങ്ങളിൽ പാർക്ക് ചെയ്യുന്നത് മോഷ്‍ടാക്കൾക്ക് പണി എളുപ്പമാക്കുന്നുണ്ടെന്നാണ് നിഗമനം.

14 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page