ഡൽഹിയുടെ പല ഭാഗങ്ങളിലും ഇന്ന് പരക്കെ മഴ ലഭിച്ചു. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. NCR മേഖലയിലും പല സ്ഥലങ്ങളിലും മഴ കിട്ടി. ഏറെ നാളായി തുടർന്ന കൊടും ചൂടിൽ നിന്ന് ഇന്ന് ആശ്വാസം ലഭിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ടും വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെ ആയിരിക്കുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. നഗരത്തിലെ അന്തരീക്ഷ ഗുണനിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ 157 ആയിരുന്ന AQI ഉച്ചയോടെ 100 എന്ന തൃപ്തികരമായ തോതിലേക്ക് എത്തിയിട്ടുണ്ട്.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments