തലസ്ഥാനവും സമീപ മേഖലകളും ഇന്നുരാവിലെയും പുകമഞ്ഞിന്‍റെ പിടിയിലാണ്. ദൃശ്യക്ഷമത താണത് റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങളെ സാരമായി ബാധിച്ചു. ട്രാഫിക് നീക്കം മന്ദഗതിയിലാണ്. വിമാന സർവ്വീസുകൾ പലതും വൈകി. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം മേഖലയിൽ ഇന്നു പുലർച്ചെ ദൃശ്യക്ഷമത 150 മീറ്ററായി താഴ്ന്നു.
വായുനിലവാരം ഗുരുതരമായതോടെ ഡൽഹിയിൽ GRAP 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്‍കൂളുകൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നടത്താം. 10, 12 ക്ലാസ്സുകൾക്ക് മാത്രമായിരിക്കും നേരിട്ടുള്ള ക്ലാസ്സുകൾ. കോളേജുകൾക്കും ഓൺലൈൻ ക്ലാസ്സ് നടത്താവുന്നതാണ്. അവശ്യസാധനങ്ങളുമായി വരുന്ന ട്രക്കുകൾക്ക് മാത്രമായിരിക്കും ഡൽഹിയിലേക്ക് പ്രവേശനം. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും വിലക്കി. ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ നേരിട്ടെത്തിയാൽ മതി. ബാക്കിയുള്ളവർക്ക് വർക്ക്-ഫ്രം-ഹോം ഓപ്ഷൻ എടുക്കാം. അത് മാറിമാറി പ്രയോജനപ്പെടുത്താം. കുട്ടികളും വൃദ്ധജനങ്ങളും രോഗികളും പുറത്തിങ്ങാതെ വീടിനുള്ളിൽ കഴിയണമെന്ന നിർദ്ദേശവുമുണ്ട്.
Comments