ഡൽഹിയിലും പരിസര മേഖലകളിലും കനത്ത മൂടൽ മഞ്ഞും കൊടും തണുപ്പും ഇന്നും തുടർന്നു. നിരവധി ഫ്ലൈറ്റുകളെയും ട്രെയിനുകളെയും മൂടൽ മഞ്ഞ് ബാധിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ 160 ഫ്ലൈറ്റുകളാണ് ഇന്ന് വൈകിയത്. നിരവധി ട്രെയിനുകളും വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. CAT lll നാവിഗേഷൻ സിസ്റ്റം ഇല്ലാത്ത വിമാന സർവ്വീസുകളാണ് തടസ്സപ്പെട്ടത്. എട്ട് ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടി വന്നു. എയർപോർട്ടിൽ രാവിലെ 7.30 ന് ദൃശ്യക്ഷമത സീറോ ആയിരുന്നു.
ലാൻഡിംഗും ടേക്കോഫും തുടരുന്നുണ്ടെന്നും, എന്നാൽ CAT lll അനുസൃതമല്ലാത്ത ഫ്ലൈറ്റുകൾ വൈകാൻ ഇടയുണ്ടെന്നും ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) എക്‌സിൽ ഷെയർ ചെയ്ത അപ്‍ഡേറ്റിൽ അറിയിച്ചു. 50 ലേറെ ട്രെയിനുകൾ 6 മണിക്കൂർ വരെ വൈകിയാണ് ഓടുന്നതെന്ന് റയിൽവെ അറിയിച്ചു.
Comments