ന്യൂഡൽഹി : ബിസി പാൽ ഓഡിറ്റോറിയം ജി. കെ. - 2 ൽ നടക്കും. ഡിഎംഎസ് പ്രസിഡൻ്റ് ഡോ.കെ.സുന്ദരേശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാജ്യസഭാ എം.പി അഡ്വ.ഹാരിസ് ബീരാൻ മുഖ്യാതിഥിയായിരിക്കും. എംഎൽഎയും മുൻ മന്ത്രിയുമായ കെ പി മോഹനൻ, പവലിയൻ ഇൻ്റീരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഎംഡി ശ്രീമതി ബീന ബാബുറാം എന്നിവർ വിശിഷ്ടാതിഥികളാണ്. മുഖ്യ രക്ഷാധികാരി ഡോ.രാജൻ സ്കറിയ ആശംസാ പ്രസംഗം നടത്തും. രക്ഷാധികാരി ശ്രീ. ജി.ശിവശങ്കരൻ, സാംസ്കാരിക വേദി ഡൽഹി പ്രസിഡൻ്റ് ശ്രീ.കെ.എൻ.ജയരാജ്, ഓൾ ഇന്ത്യ നഴ്സസ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീമതി ഉഷാ കൃഷ്ണകുമാർ, പ്രമുഖ സാമൂഹിക പ്രവർത്തകനും മനുഷ്യസ്‌നേഹിയുമായ ഡോ.ശ്രീനിവാസൻ തമ്പുരാൻ എന്നിവർ പ്രസംഗിക്കും.
ഡിഎംഎസ് സേവനപുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. ജയപ്രഭാ മേനോൻ്റെ ഇൻ്റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടത്തിൻ്റെ ഇൻവോക്കേഷൻ, എസ്എൻഡിപി ശാഖ ഫരീദാബാദിൻ്റെ വഞ്ചിപ്പാട്ട്, ചങ്സ് വിമൻസ് ഗ്രൂപ്പ് വികാസ് പുരിയുടെ ഫ്യൂഷൻ ഡാൻസ്, നിത്യ ചൈതന്യ കളരിയുടെ കളരി, ബിജു ചെങ്ങന്നൂർ നയിക്കുന്ന നാദതരംഗിണി ഓർക്കസ്ട്രയുടെ ഗാനമേള തുടങ്ങിയ സാംസ്കാരിക പരിപാടികൾക്കൊപ്പം സ്നേഹവിരുന്ന് (ഓണസദ്യ) ഒരുക്കുമെന്ന് ഡി എം സ് പ്രസിഡന്റ് ഡോ കെ സുന്ദരേശൻ അറിയിച്ചു.
Comments