ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ് പത് നഗർ ഏരിയയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരണ യോഗം 2024 ഏപ്രിൽ 7 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ഡിഎംഎയുടെ ലാജ് പത് നഗറിലെ ഏരിയ ഓഫീസിൽ നടക്കും.
ഏരിയയിലെ ആജീവനാന്ത അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ഡിഎംഎയിൽ ചേർന്നു പ്രവർത്തിക്കാനും അംഗങ്ങളാകാനും ആഗ്രഹിക്കുന്നവർക്കും യോഗത്തിൽ പങ്കെടുക്കാവുന്നതാണ്. അഡ്ഹോക് കമ്മിറ്റി രൂപീകരണത്തിനായി ഏരിയയിലെ മുൻ ട്രെഷറർ ബി വിജയകുമാറിനെ കോർഡിനേറ്ററായി നിയമിച്ചു. കൂടാതെ ലാജ് പത് നഗർ ഏരിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം കേന്ദ്രക്കമ്മിറ്റി വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8744927503, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Comentarios