top of page
ന്യൂസ് ബ്യൂറോ , ഡൽഹി

ഡൽഹി മലയാളി അസോസിയേഷൻ തെരെഞ്ഞെടുപ്പ്: ടീം രഘുനാഥ് വീണ്ടും അധികാരത്തിൽ

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി തെരെഞ്ഞെടുപ്പിൽ ടീം രഘുനാഥ് വീണ്ടും അധികാരത്തിലെത്തി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്മാർ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് നൽകിയ മറ്റു നാമ നിർദ്ദേശ പത്രികകൾ പിൻവലിച്ചതോടെയാണ് കെ രഘുനാഥിന്റെ പാനലിൽ ഉള്ളവർ എതിരില്ലാതെ വീണ്ടും അധികാരത്തിലെത്തിയത്. കെ രഘുനാഥിന്റെ നേതൃത്വത്തിലുള്ള ടീം തുടർച്ചയായി ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.


ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ 2022-24 കാലഘട്ടത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് ട്രെഷറർ മാത്യു ജോസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ പ്രസംഗിച്ചു. അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ കൃതജ്ഞത പറഞ്ഞു. അഡ്വ സൗരഭ് ഭാർഗവനായിരുന്നു വരണാധികാരി.

പുതിയ ഭാരവാഹികൾ : കെ രഘുനാഥ് (പ്രസിഡന്റ്), കെ വി മണികണ്ഠൻ, കെ ജി രഘുനാഥൻ നായർ (വൈസ് പ്രസിഡന്റ്മാർ), ടോണി കണ്ണമ്പുഴ (ജനറൽ സെക്രട്ടറി), പി എൻ ഷാജി (അഡീഷണൽ ജനറൽ സെക്രട്ടറി), മാത്യു ജോസ് (ചീഫ് ട്രെഷറർ), മനോജ് പൈവള്ളിൽ (അഡീഷണൽ ട്രെഷറർ), കെ വി ബാബു (ചീഫ് ഇന്റെർണൽ ഓഡിറ്റർ).

കൂടാതെ നിർവാഹക സമിതി അംഗങ്ങളായി ആർ എം എസ് നായർ, ആർ ജി കുറുപ്പ്, ഡി ജയകുമാർ, പ്രദീപ് ദാമോദരൻ, കെ തോമസ്, എ എം സിജി, പി ഗിരീഷ്, പി വി രമേശൻ, കെ സജേഷ് എന്നിവരും വനിതാ വിഭാഗം സംവരണ സീറ്റിലേക്ക് സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ, ആശാ ജയകുമാർ എന്നിവരും യുവജന വിഭാഗത്തിലേക്ക് ടി വി സജിൻ, വീണാ എസ് നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

315 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Opmerkingen

Beoordeeld met 0 uit 5 sterren.
Nog geen beoordelingen

Voeg een beoordeling toe
bottom of page