ഡൽഹി മലയാളി അസോസിയേഷൻ ആശ്രം-ശ്രീനിവാസ്പുരി- കാലേഖാൻ- ജൂലൈനാ ശാഖ സിൽവർ ജൂബിലി ആഘോഷങ്ങളും ക്രിസ്മസ് പുതുവത്സര പരിപാടികളും ഇന്ന് തുടങ്ങുന്നു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 22
- 1 min read

ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ആശ്രം സൺലൈറ്റ് കോളനിയിലെ ഡോ. അംബേദ്കർ പാർക്കിൽ സമ്മേളനം ആരംഭിക്കും. ശാഖ ചെയർമാൻ ഷാജി എം അധ്യക്ഷത വഹിക്കും.ശാഖ സെക്രട്ടറി എം എസ് ജെയിൻ സ്വാഗതം പറയുകയും, ഡൽഹി നോർത്ത് ഡിസ്ട്രിക്ട് ഡിസിപി നിതിൻ വത്സൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തുകയും . ക്രിസ്മസ് സന്ദേശം ജസോള ഫൊറോന വികാരി റവ. ഫാ. ബാബു ആനിത്താനം നടത്തുകയും ചെയ്യും, ഹാരിസ് ബീരാൻ എംപി, റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണൻ, തർവീന്ദർ സിംഗ് മാർവ എംഎൽഎ, ശ്രീ.ടി.പി ശ്രീനിവാസൻ ഐ എഫ് എസ്, ഫാ. ഷിജു ജോർജ്, MM TV ബ്യൂറോ ഡൽഹി ചീഫ് നിഷ പുരുഷോത്തമൻ, DMA സെൻട്രൽ പ്രസിഡന്റ് രഘുനാഥ്, തുടങ്ങി സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ നേരുകയ്യും ചെയ്യും.

വൈകുന്നേരം അഞ്ചുമണി മുതൽ വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. DMA അംഗങ്ങളുടെ കരോൾ ഗാനാലാപനം, നൃത്തപരിപാടികൾ, ഫ്ലവേഴ്സ് ടിവിയിലെ 'ഇത് ഐറ്റം വേറെ ' ഫെയിം പൊടിയൻ കൊച്ചാട്ടനും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ,ഡൽഹി 'ശ്രുതിലയ'യുടെ ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും. വൈകുന്നേരം 8 30ന് ക്രിസ്മസ്സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും. ജനറൽ കൺവീനർ അഭിലാഷ് ജോർജ്, ജോയിൻ കൺവീനർ അലക്സാണ്ടർ ഡാനിയേൽ കോട്ടൂർ,സജിത ചന്ദ്രൻ, ഗീത ദീപക്, ഷിനി ഷിജു എന്നീവർ നേതൃത്വം നൽകും
Comments