ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 59,000 വാട്ട്‍സാപ്പ് അക്കൗണ്ടുകളും, 1700 ൽ പരം സ്‍കൈപ്പ് ഐഡികളും ഗവൺമെന്‍റ് ബ്ലോക്ക് ചെയ്തു. കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്‍ററാണ് ഈ നടപടി എടുത്തത്. ആഭ്യന്തര സഹമന്ത്രി ബാണ്ഡി സഞ്ജയ് കുമാർ ഇന്നലെ ലോക്‌സഭയിൽ അറിയിച്ചതാണ് ഈ വിവരം. 2024 നവംബർ 15 വരെ 6.69 ലക്ഷം സിം കാർഡുകളും, 1.32 ലക്ഷം IMEI കളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പുകൾ ഉടനടി റിപ്പോർട്ട് ചെയ്തതിലൂടെ 9.94 ലക്ഷം പരാതികളിൽ 3,431 കോടി രൂപ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Comments