"എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം " എന്ന കേരള സർക്കാരിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട്, ഡി എം എ ആശ്രം -ശ്രീനിവാസ്പുരി - കാലേഖാൻ -ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസ്സ് തുടങ്ങി. പതിനെട്ടു കുട്ടികൾ രജിസ്റ്റർ ചെയ്തു. മലയാളം മിഷന്റെ അധ്യാപകരായ സജിത ചന്ദ്രൻ, അമ്പിളി പ്രിനു, സ്മിത ജയകുമാർ, റോയ് ഡാനിയേൽ, സ്വപ്ന സനിൽ, സനിത കൃഷ്ണൻ, ആതിര ബാബു എന്നിവരാണ് ക്ലാസ്സ് നയിക്കുന്നത്. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6.00 മണിക്ക് ഡി എം എ ഓഫീസിൽ വെച്ചായിരിക്കും ക്ലാസ്സ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8800753312
ന്യൂസ് ബ്യൂറോ , ഡൽഹി
Comments