പൊതുജന സുരക്ഷക്ക് മുൻഗണന നൽകുന്ന ആം ആദ്‍മി പാർട്ടി ഗവൺമെന്‍റ് അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കാൻ ഫണ്ട് നൽകുമെന്ന് വാഗ്‌ദാനം. AAP നാഷണൽ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഇന്ന് വാർത്താ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത് .
പ്രത്യേക ഫണ്ട് RWA കൾക്ക് നേരിട്ട് നൽകും. ഇതിനോടകം എല്ലാ സൊസൈറ്റികളിലും കോളനികളിലും CCTV ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. നഗരത്തിൽ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു പ്രൊപ്പോസൽ വെക്കുന്നതെന്ന് കേജരിവാൾ പറഞ്ഞു. ഓരോ സൊസൈറ്റിയിലുമുള്ള കുടുംബങ്ങളുടെ എണ്ണം അനുസരിച്ചാണ് എത്ര ഗാർഡുകളെ നിയമിക്കണമെന്ന് തീരുമാനിക്കുക. സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്തമുള്ള പോലീസിന് പകരമല്ല ഗാർഡുകളെന്നും, ജനങ്ങളിൽ സുരക്ഷിത ബോധം കൂട്ടാനാണ് ഇതെന്നും അദ്ദേഹം വിശദമാക്കി.
댓글