top of page
ന്യൂസ് ബ്യൂറോ , ഡൽഹി

ഗാസിയാബാദ് DLF ൽ മണ്ഡല പൂജാ മഹോത്സവം ശനിയാഴ്ച്ച

ഗാസിയാബാദ് DLF ൽ ശ്രീ ധർമ്മശാസ്താ സേവാസമിതിയുടെ 13 മത് മണ്ഡല പൂജാ മഹോൽസവം ഈ മാസം 23 ന് DLF A1 - ബ്ലോക്ക് അയ്യപ്പ പാർക്കിൽ നടക്കും. രാവിലെ 5 മണിമുതൽ ഭൂമിപൂജ, മഹാ ഗണപതിഹോമം, ശ്രീ ലളിതാസഹസ്രനാമ സ്തോത്രം, സർവ്വൈശ്വര്യപൂജ ,ലഘു ഭക്ഷണം, ഭാഗവതപാരായണം,ശ്രീ വിനായക ഭജന സമിതി നയിക്കുന്ന ഭജന, ശാസ്താപ്രീതി നാമസങ്കീർത്തനം, കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ നയിക്കുന്ന പഞ്ചാരിമേളം, ശ്രുതിലയ നയിക്കുന്ന ഭക്തി ഗാനമേള, മഹാ ദീപാരാധന എന്നിങ്ങനെയുള്ള കർമ്മങ്ങൾ പൂജാദിനത്തെ ഭക്തിസാന്ദ്രമാക്കും. പൂജാ കർമ്മങ്ങൾക്ക് ബ്രഹ്‌മശ്രീ ഉണ്ണി നമ്പൂതിരി കാർമ്മികത്വം വഹിക്കും. ചെണ്ടമേളവും ലഘു ഭക്ഷണ വിതരണവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8860681512 ൽ ബന്ധപ്പെടാം.

132 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page