ഗംഗാനദിയിൽ 9 ദിവസം മുമ്പ് കാണാതായ ആകാശ് മോഹന്‍റെ (27) മൃതദേഹം കണ്ടെത്തി. ഋഷികേശ് AIIMS ൽ പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഡൽഹിയിൽ കൊണ്ടുവരും. ഖാൻപൂർ ദേവ്‍ലിയിലാണ് കുടുംബം. കോന്നി സ്വദേശിയായ കെ.കെ.മോഹന്‍റെയും ശ്യാമളയുടെയും മകനാണ്. ഗുരുഗ്രാമിലെ ഗ്ലോബൽ അഷ്വറൻസ് പ്രൈവറ്റ് ലിമിറ്റഡിൽ ആയിരുന്നു ജോലി. സഹപ്രവർത്തകർക്കൊപ്പം ഉത്തരാഖണ്ഡിൽ വിനോദയാത്രക്ക് പോയതാണ്. നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽ പെട്ടാണ് കാണാതായത്.
ന്യൂസ് ബ്യൂറോ , ഡൽഹി
Commentaires