ബിജു മേനോനും മേതിൽ ദേവികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കഥ ഇന്നുവരെ' നാളെ റിലീസ് ചെയ്യും. രചനയും സംവിധാനവും വിഷ്‍ണു മോഹൻ. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്‍ണു മോഹൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ഇത്. രഞ്ജി പണിക്കർ, സിദ്ദിഖ്, നിഖില വിമൽ, അനുശ്രീ, ഹക്കിം ഷാജഹാൻ മുതലായവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്‍ണു മോഹൻ, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി.ബി, കൃഷ്‍ണമൂർത്തി എന്നവർ ചേർന്നാണ് നിർമ്മാണം.
ഫിലിം ഡെസ്ക്
Comments