top of page
ന്യൂസ് ബ്യൂറോ , ഡൽഹി

കിഷൻഗഡിൽ മലിനജലം റോഡിൽ കെട്ടിക്കിടക്കുന്നു

മലിനജലം മൂലമുള്ള വെള്ളക്കെട്ടിന്റെ കെടുതികൾ അനുഭവിക്കുകയാണ് മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ താമസിക്കുന്ന കിഷൻഗഡിൽ . പഞ്ചാബി ധാബ ഗോശാല റോഡിൽ അൽന റെസ്റ്റോറന്റിന് മുൻവശത്തായി ആണ് 2 മാസത്തോളമായി മലിനജലം റോഡിലേക്ക് ഒഴുകി കെട്ടിക്കിടക്കുന്നത് . സ്ഥലവാസികൾ പരാതി നൽകി എങ്കിലും നാളിതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. .കാൽനട സ്കൂട്ടർ യാത്രക്കാർക്ക് യാത്ര വളരെയധികം ദുഷ്ക്കരമായിരിക്കുകയാണ്. കാറുകൾ നിരത്തിലിറക്കിയാൽ വെള്ളം കയറി നിറയും. ടാക്സികളും ഓട്ടോകളും ഇപ്പോൾ ഈ വഴി വരാറില്ല. .


കൂടാതെ പലവിധ പകർച്ചവ്യാധികൾക്കും മലിനജല വെള്ളക്കെട്ട് കാരണമായേക്കുമെന്ന് സ്ഥിരനിവാസികൾ ആശങ്കപ്പെടുന്നു. കാലങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതും ഡൽഹി ജലബോര്ഡിനു വേണ്ടി റോഡുകൾ വെട്ടിപ്പൊളിച്ചതും മലിനജലം പുറത്തേക്കൊഴുകുന്നതിനു കാരണമായെന്ന് നിവാസികൾ പറയുന്നു.

407 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page