കെ. വി. തോമസിന്‍റെ ഭാര്യ ഷേർളി തോമസ് നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 6, 2024
- 1 min read

ഡൽഹിയിൽ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന്‍റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു. 77 വയസ് ആയിരുന്നു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. തോപ്പുംപടിയിലെ വസതിയിൽ ബുധനാഴച്ച പൊതുദർശനത്തിന് ശേഷം കുമ്പളങ്ങി സെന്‍റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും.
Comments