കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും നവംബർ 13 നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർത്ഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കര രമ്യ ഹരിദാസുമാണ് മത്സരിക്കുക.
മഹാരാഷ്‍ട്ര, ജാർക്കണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനൊപ്പമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്. 288 സീറ്റുകളുള്ള മഹാരാഷ്‍ട്ര നിയമസഭയിലേക്ക് നവംബർ 20 ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ജാർക്കണ്ഡിൽ 81 സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളായി നവംബർ 13 നും 20 നും നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബർ 23 ന് നടക്കും.
コメント