ഔദ്യോഗിക നാമം "കേരളം" എന്നാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കി. ഇത് രണ്ടാം തവണയാണ് പ്രമേയം പാസ്സാക്കുന്നത്. നേരത്തെ പാസ്സാക്കിയ പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിച്ച് സാങ്കേതികമായ ചില തിരുത്തലുകൾ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ എട്ടാം അനുഛേദത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്‍റെ പേര് "കേരള" എന്നത് "കേരളം" എന്നാക്കണമെന്നാണ് ആവശ്യം. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയം അംഗീകരിച്ചു. പ്രമേയം ഏകകണ്ഠേന പാസ്സാക്കിയതായി സ്‍പീക്കർ എ.എൻ. ഷംസീർ പ്രഖ്യാപിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Commentaires