കുരങ്ങുപനി (mpox) പല രാജ്യങ്ങളിലും പടർന്നു പിടിക്കുകയാണ്. അന്താരാഷ്‍ട്ര തലത്തിൽ ഇതൊരു മെഡിക്കൽ എമർജൻസിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ അതിർത്തികളിലും, എയർപോർട്ട്, തുറമുഖങ്ങൾ എന്നിവിടങ്ങളിലും അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
അടിയന്തര സാഹചര്യം ഉണ്ടായാൽ കൈകാര്യം ചെയ്യാൻ ഡൽഹിയിൽ ക്വാരന്‍റീൻ അടക്കമുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കി മൂന്ന് ആശുപത്രികൾ സജ്ജമാക്കി. റാം മനോഹർ ലോഹിയ ആശുപത്രി, സഫ്‍ദർജങ് ആശുപത്രി, ലേഡി ഹാർഡിംഗ് ആശുപത്രി എന്നിവയാണ് അവ.
ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എംപോക്‌സ് കേസുകൾ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര ഒരു യോഗത്തിൽ വിലയിരുത്തി. രാജ്യത്ത് ഇതുവരെ ഈ വൈറസ് എത്തിയിട്ടില്ലെന്നും, വലിയ തോതിൽ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
Comments