ഡൽഹി മെട്രോയുടെ ബ്ലൂ ലൈനിലെ സർവ്വീസിൽ ഇന്നു രാവിലെ മുതൽ തടസ്സം നേരിട്ടിരിക്കുകയാണ്. ലൈനിലെ കേബിൾ മോഷ്‍ടിക്കപ്പെട്ടതാണ് കാരണം. മോത്തി നഗർ, കീർത്തി നഗർ സ്റ്റേഷനുകളുടെ ഇടയിലാണ് തടസ്സം. DMRC ഇന്നുരാവിലെ സമൂഹമാധ്യമമായ X ലൂടെ അറിയിച്ചതാണ് ഇക്കാര്യം. കേബിൾ മോഷണം മൂലം സിഗ്‌നലിംഗിൽ തടസ്സം നേരിട്ടിരിക്കുകയാണ്. അതിനാൽ ഈ രണ്ട് സ്റ്റേഷനുകൾക്കിടയിൽ നിയന്ത്രിത വേഗതയിലാണ് ട്രെയിൻ പോകുക. ഇന്നത്തെ സർവ്വീസ് സമയം കഴിഞ്ഞ് രാത്രിയിൽ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ എന്നും, യാത്രക്കാർ അത് കണക്കാക്കി യാത്ര പ്ലാൻ ചെയ്യണമെന്നും സർവ്വീസ് അപ്‍ഡേറ്റിൽ പറഞ്ഞിട്ടുണ്ട്.
വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ നിന്ന് രാജീവ് ചൗക്ക് വഴി നോയിഡ വരെ പോകുന്ന മെട്രോ ലൈനാണ് ബ്ലൂ ലൈൻ.
Comments