top of page

കിടിലൻ പൊതിച്ചോറുമായി ഹോട്ട് വിംഗ്‌സ് ബാംബൂ ഹട്ട്

  • Delhi Correspondent
  • May 10, 2024
  • 1 min read

ഒരു പൊതിച്ചോർ കിട്ടിയിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും കൊതിച്ചിട്ടില്ലാത്ത പ്രവാസികൾ ഉണ്ടാകാനിടയില്ല. എന്നും ഗൃഹാതുരത്വം ഉണർത്തുന്നതാണ് പൊതിച്ചോർ. പൊതി അഴിക്കുമ്പോഴുള്ള മണവും കഴിക്കുമ്പോഴുള്ള സ്വാദും മലയാളികൾ മറക്കില്ല. ആ പൊതിച്ചോർ ഇപ്പോൾ ഡൽഹിയിലും കിട്ടും.


മുനീർക്കയിലെ ഹോട്ട് വിംഗ്‌സ് ബാംബു ഹട്ട് റസ്റ്റോറന്‍റാണ് പൊതിച്ചോർ ഒരുക്കുന്നത്. ഒന്നാന്തരം മട്ട അരികൊണ്ടുള്ള ചോറിനൊപ്പം സാമ്പാർ, മോര്, കൂട്ടുകറി, അച്ചാർ, പപ്പടം, ചമ്മന്തി, തോരൻ/മെഴുക്കുപുരട്ടി, മീൻ വറുത്തത്, എഗ്ഗ് ഓംലൈറ്റ് എന്നിവയെല്ലാം കൂടി ഒറിജിനൽ വാഴയിലയിൽ പൊതിഞ്ഞാണ് നൽകുക. വെജ്ജും നോൺ-വെജ്ജും കിട്ടും.

ഓൺലൈൻ ഡെലിവറിക്കും പാർസൽ സർവ്വീസിനും പുറമെ, നേരിട്ട് ഹോട്ടലിലെത്തിയും കഴിക്കാം. മുള കൊണ്ട് തനത് ഗ്രാമീണ ഭംഗിയിൽ ഇരിപ്പിടങ്ങൾ ഒരുക്കിയാണ് ബാംബൂ ഹട്ടിന്‍റെ നിർമ്മിതി. പൊതിച്ചോറ് മാത്രമല്ല മലയാളികളുടെ ഇഷ്‍ട വിഭവങ്ങളൊക്കെ ലഭിക്കും.


രാവിലെ 10 മണി മുതൽ ഓർഡർ സ്വീകരിക്കും. ഹോം ഡെലിവറി രാത്രി 10 മണി വരെയുണ്ട്. നേരിട്ട് വിതരണം ചെയ്യുന്നതിന് പുറമെ സൊമാറ്റോ, സ്വിഗ്ഗി എന്നീ ഓൺലൈൻ വിതരണക്കാർ മുഖേനയും ലഭിക്കുന്നതാണ്. ഡൽഹിയിലും NCR മേഖലയിലും സപ്ലൈ ചെയ്യും.


പോത്ത് പൊതിച്ചോർ, സീ ഫുഡ് മിക്‌സ് പൊതിച്ചോർ, ചിക്കൻ പൊതിച്ചോർ, ചിക്കൻ പൊതി ബിരിയാണി, പ്യുവർ വെജ് പൊതിച്ചോർ എന്നിങ്ങനെ പല വെറൈറ്റികൾ ലഭിക്കും. 160 രൂപ മുതലാണ് വില. ദിവസം 200 മുതൽ 250 വരെ പൊതിച്ചോറ് നിലവിൽ വിൽപന ഉണ്ട്.

ബുക്കിംഗിന് വിളിക്കാം : 852756 8881, 852756 8882

Address: Near Bank of Baroda, Behind Furniture Market, Munirka Delhi


ഓൺലൈൻ ഓർഡർ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക

1 Kommentar

Mit 0 von 5 Sternen bewertet.
Noch keine Ratings

Rating hinzufügen
VIJOY SHAL
VIJOY SHAL
10. Mai 2024
Mit 5 von 5 Sternen bewertet.

സൂപ്പർ പൊതിച്ചോറ് ആണ്. ഞാൻ കഴിച്ചതാണ്.

Gefällt mir
bottom of page