ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റിനും കസ്റ്റഡിക്കും എതിരെയുള്ള പ്രതിഷേധം രാജ്യമാകെ ജനകീയ പ്രക്ഷോഭമായി വിപുലീകരിക്കാനാണ് ആം ആദ്‍മി പാർട്ടിയുടെ തീരുമാനം. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇൻഡ്യ മുന്നണിയിലെ പാർട്ടികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആപ്പിനൊപ്പം നിലകൊള്ളുന്നു.
ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് ശനിയാഴ്ച്ച ഡൽഹിയിലെ ഷഹീദി പാർക്കിൽ തുടക്കം കുറിക്കുമെന്ന് എഎപി-യുടെ ഡൽഹി സംസ്ഥാന കൺവീനർ ഗോപാൽ റായ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും, പാർട്ടി എംഎൽഎമാർ, മുൻസിപ്പൽ കൗൺസിലർമാർ, ഭരവാഹികൾ എന്നിവരും പങ്കെടുക്കും. ഇൻഡ്യ സഖ്യത്തിലെ പാർട്ടികളും ഇതിനോടൊപ്പം ചേരുന്നതാണ്.
പ്രതിഷേധത്തിന്‍റെ ഭാഗമായി ഇത്തവണ ഹോളി ആഘോഷം വേണ്ടെന്ന് എഎപി തീരുമാനിച്ചിട്ടുണ്ട്.
Comments