കുഞ്ചാക്കോ ബോബന്‍റെ ജന്‍മദിനമായ നവംബർ 2 ന് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം. 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ക്രൈം ത്രില്ലറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് സംവിധായകനായ ജിത്തു അഷ്‍റഫ് ആണ്. ആക്ഷൻ ഹീറോ ബിജു, ഉദാഹരണം സുജാത, ഇല വീഴാ പൂഞ്ചിറ എന്നീ സിനിമകളിൽ സഹായിയായി പ്രവർത്തിച്ചിട്ടുള്ള ജിത്തുവിന്‍റെ പ്രഥമ സംവിധാന സംരംഭമാണ് ചിത്രം. പ്രിയാമണിയാണ് നായിക. ഗ്രീൻ റൂമുമായി സഹകരിച്ച് മാർട്ടിൻ പ്രക്കാട്ട് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ്, വിശാഖ് നായർ, റംസാൻ എന്നിവരും ചില പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഫിലിം ഡെസ്ക്
Comments