ഉത്തർപ്രദേശിൽ സ്‍കൂളിലെ ഓട്ടമത്സരത്തിനായി പ്രാക്‌ടീസ് ചെയ്യുന്നതിനിടെ 14 വയസുകാരൻ മോഹിത് ചൗധരി എന്ന വിദ്യാർത്ഥി മരിച്ചു. അലിഗഢ് ജില്ലയിലാണ് സംഭവം. കൂട്ടുകാരോടൊപ്പം ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിക്കഴിഞ്ഞപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛൻ രണ്ട് മാസം മുമ്പാണ് മരിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടികളിൽ ഹൃദയാഘാതം ഉണ്ടാകുന്ന സംഭവങ്ങൾ കൂടുതലാണ്. എട്ട് വയസ്സുകാരി പെൺകുട്ടി ഹൃദയാഘാതം മൂലം മരിച്ച സംഭവം ഇയ്യിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Commentaires