ന്യൂഡൽഹി: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും നാടകകൃത്തും ഡൽഹിയിലെ മലയാളികളുടെ അംബാസിഡറുമായിരുന്നു
പ്രൊഫ. ഓം ചേരി എൻ എൻ പിള്ളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേരള സർക്കാരിനും വേണ്ടി സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ.വി. തോമസ് ആദരാഞ്ജലി അർപ്പിച്ചു. നൂറ് വയസ്സായിരുന്നു അദ്ദേഹത്തിന്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഡൽഹി സെയിൻ്റ് സ്റ്റീഫൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച് (23/11/2024) വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും
ഞായർ (24/11/2024) രാവിലെ പത്ത് മുതൽ 2 മണി വരെ ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് വയ്ക്കുന്നതിന് മകൾ ദീപ്തി ഓം ചേരി ഭല്ല അനുമതി നൽകിയതായ് കെ.വി തോമസ് അറിയിച്ചു. കുടുംബത്തിന് സംസ്ഥാന സർക്കാറിൻ്റെ പൂർണ്ണ പിന്തുണയുണ്ടെന്നും കെ.വി തോമസ് അറിയിച്ചു. പൊതു ദർശനത്തെ തുടർന്ന് ലോധി എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കാരം നടക്കും. കേരള സാഹിത്യ അക്കാദമി അവാർഡ്,
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ജി സന്തോഷ് , ഡപ്യൂട്ടി ഡയറക്ടർ എസ്. ആർ പ്രവീൺ ഇൻഫർമേഷൻ ഓഫീസർ സി.ടി ജോണും സന്നിഹിതരായിരുന്നു.ഭാര്യ പരേതയായ ലീല ഓം ചേരി , മക്കൾ ശ്രീ ദീപ ഓം ചേരി, ദീപ്തി ഓംചേരി ഭല്ല.
Comments