ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പായ ഐക്കൺ ഓഫ് ദ സീസിൽ തീപിടുത്തമുണ്ടായി. ചെറിയ തീപിടുത്തമായിരുന്നെന്നും ഉടൻതന്നെ അണയ്ക്കാൻ കഴിഞ്ഞെന്നും ഈ ഭീമൻ കപ്പലിന്‍റെ ഓപ്പറേറ്റർമാരായ റോയൽ കരീബിയന്‍റെ വക്താവ് അറിയിച്ചു. മെക്‌സിക്കൻ ദ്വീപായ കോസുമെലിലേക്കുള്ള യാത്രാമധ്യേ ഈ കപ്പൽ ഒരു മെക്‌സിക്കൻ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. രണ്ട് ശതകോടി ഡോളർ മുടക്കുമുതലിൽ നിർമ്മിച്ച ഈ അത്യാധുനിക ആഡംബര കപ്പൽ ഈ വർഷമാദ്യമാണ് ഉൽഘാടനം ചെയ്തത്. ഒരേസമയം 10,000 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്.
1200 അടി നീളമുള്ള ഐക്കൺ ഓഫ് ദ സീസിന്‍റെ ഭാരം 250,800 ടൺ ആണ്. 17,000 ചതുരശ്ര അടി വിസ്താരമുള്ള വാട്ടർപാർക്ക് സഹിതം ഏഴ് സ്വിമ്മിംഗ് പൂളുകളാണ് ഇതിലുള്ളത്. തീപിടുത്തം മൂലം തടസ്സമൊന്നും സംഭവിച്ചില്ലെന്നും, യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും വക്താവ് അറിയിച്ചു.
Comments