എക്‌സിനെതിരെ സൈബർ യുദ്ധമെന്ന് ഇലോൺ മസ്ക്ക്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 11
- 1 min read

സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ എക്‌സിന്‍റെ പ്രവർത്തനം ഇന്നലെ രണ്ട് തവണ തടസ്സപ്പെട്ടത് സ്ഥിരം ഉപയോക്താക്കളെ നിരാശരാക്കി. പല രാജ്യങ്ങളിലും ഉപയോക്താക്കൾ പരാതിപ്പെട്ടു. ഇന്ത്യയിൽ ഉച്ചതിരിഞ്ഞ് 3.30 നും വൈകിട്ട് 7.30 നുമാണ് തടസ്സം നേരിട്ടത്.
ഇത് വൻ തോതിലുള്ള സൈബർ ആക്രമണമാണെന്ന് എക്‌സിന്‍റെ ഉടമയായ ഇലോൺ മസ്ക്ക് പറഞ്ഞു. വലിയൊരു സംഘമോ ഏതെങ്കിലും രാജ്യമോ ആണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സൈബർ ആക്രമണത്തന്‍റെ ഉറവിടവും IP അഡ്രസും ഉക്രെയിൻ മേഖലയാണ് കാണിക്കുന്നതെന്ന് ഫോക്‌സ് ബിസിനസ് നെറ്റ്‍വർക്കിന്‍റെ പ്രോഗ്രാമിൽ മസ്ക്ക് അറിയിച്ചു.
Comments