ഇറാൻ പ്രസിഡന്‍റിന്‍റെ മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 20, 2024
- 1 min read

ന്യൂഡൽഹി: ഇറാനിയൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യ മന്ത്രിയുടെയും മരണത്തിൽ ഇന്ത്യയിൽ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നലെ ഉണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയോടും വിദേശകാര്യ മന്ത്രിയോടുമുള്ള ആദരസൂചകമായി രാജ്യമൊട്ടാകെ മെയ് 21 ന് ഔദ്യോഗിക ദുഃഖാചരണം നടത്താൻ ഇന്ത്യാ ഗവൺമെന്‍റ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പതിവായി ദേശീയപതാക ഉയർത്തിയിട്ടുള്ള മന്ദിരങ്ങളിലെല്ലാം ദുഃഖാചരണത്തിന്‍റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദപരിപാടികൾ ഉണ്ടാകില്ല.
പ്രസിഡന്‍റ് റെയ്‌സിയുടെ മരണത്തിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിരുന്നു.
Comments