ദൈവത്തിന്‍റെ സ്വന്തം നാടിന് ഇന്ന് പിറവി ദിനം. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ദിനം കൊണ്ടാടുകയാണ്. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 68 വർഷം തികയുന്ന ദിവസമാണ് ഇന്ന്. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബർ 1 നാണ് കേരളം രൂപീകരിച്ചത്.
ഡൽഹിയിൽ കേരളാ ഹൗസിൽ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് 5 മണിക്ക് കേരളാ ഹൗസ് അങ്കണത്തിൽ ചെണ്ടമേളം ഉണ്ടായിരിക്കും. 6 മണിക്ക് കേരള പിറവി ദിനാഘോഷം ബഹു. സുപ്രീം കോടതി ജഡ്‍ജി ജസ്റ്റിസ് സി.ടി രവികുമാർ ഉദ്ഘാടനം ചെയ്യും.റസിഡന്‍റ് കമ്മിഷണർ അജിത് കുമാർ അധ്യക്ഷത വഹിക്കും. ഭാഷാ പ്രതിജ്ഞക്കും ആശംസകൾക്കും ശേഷം 7 മണി മുതൽ കലാസന്ധ്യ.
ഡൽഹി മലയാളി അസോസിയേഷന്‍റെ കേരളപ്പിറവി ആഘോഷം നാളെയണ്. ആർ.കെ.പുരത്തെ സാംസ്ക്കാരിക സമുച്ചയത്തിൽ വൈകിട്ട് 4.30 മുതലാണ് പരിപാടികൾ. വിവിധ ഏരിയകളിൽ നിന്നുള്ള മലയാള ഭാഷാദ്ധ്യാപകരും വിദ്യാർത്ഥികളും കലാപരിപാടികൾ അവതരിപ്പക്കും.
Comments