അമേരിക്കയിൽ റോഡിലെ തർക്കത്തിൽ ഇന്ത്യൻ വംശജനായ 29 കാരന് ജീവൻ നഷ്‍ടമായി. ആഗ്രയിൽ നിന്ന് അമേരിക്കയിലെത്തിയ ഗവീൻ ദസ്സോർ ആണ് ഇൻഡ്യാന സംസ്ഥാനത്തെ ഇൻഡി സിറ്റിയിൽ ഒരു പിക്കപ്പ് ട്രക്കിന്‍റെ ഡ്രൈവറുട വെടിയേറ്റു മരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 29 നായിരുന്നു ഗവീന്‍റെ വിവാഹം. ഒരു മെക്‌സിക്കൻ യുവതിയായ വിവിയാന സ്യമോറയാണ് ഭാര്യ.
കാറിൽ നിന്നിറങ്ങിയ ഗവീൻ മറ്റേ വാഹനത്തിന്‍റെ ഡോറിൽ ഇടിക്കുകയും ഡ്രൈവറോട് ആക്രോശിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉടൻതന്നെ വെടിയേറ്റ് വീഴുന്നതും കാണാം. ചോര വാർന്നൊലിക്കുന്ന ഗവീനുമായി ഭാര്യ ആംബുലൻസിനു വണ്ടി കുറേനേരം കാത്തിരിക്കേണ്ടി വന്നു. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അയാൾ സ്വയരക്ഷക്ക് വെടിവെച്ചതാണെന്നാണ് പോലീസിന്‍റെ നിഗമനം.
Comments