top of page
റെജി നെല്ലിക്കുന്നത്ത്

ഇനി താമരയിൽ; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാൽ



മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പത്മജ ബിജെപി അംഗത്വം സ്വീകരിച്ചു.


ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കറിൻ്റെ പക്കൽ നിന്നാണ്പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.



ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കറിൻ്റെ പക്കൽ നിന്നാണ്പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.

ബിജെപിയിൽ ചേരുന്നതിന് മുൻപ് പത്മജ വേണുഗോപാൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്തിലുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനോട് ബൈ പറഞ്ഞ് പത്മജ ബിജെപിയിലെത്തിയത്..


ബിജെപിയിൽ ചേരാനുള്ള പത്മജയുടെ തീരുമാനം വഞ്ചനയാണെന്ന് സഹോദരനും കോൺഗ്രസ് എംപിയുമായ കെ മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. പത്മജ എത്തിയതുകൊണ്ട് ബിജെപിക്ക് നേട്ടമുണ്ടാകില്ല. പിതാവ് കെ കരുണാകരൻ ഒരിക്കലും വർഗീയതയോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല. അദ്ദേഹത്തിൻ്റെ കുടുംബത്തിലെ ഒരാൾ ബിജെപിയിൽ ചേർന്നത് മതനിരപേക്ഷ ചിന്താഗതിയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ദയനീയമാണെന്നും മുരളീധരൻ വ്യാഴാഴ്ച പറഞ്ഞു.


മുരളീധരൻ്റെ വിമർശനത്തോട് രൂക്ഷമായ ഭാഷയിലാണ് പത്മജ പ്രതികരണം നടത്തിയത്. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും പത്മജയുടെ തീരുമാനത്തെ വിമർശിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നതിൽ പത്മജ അസ്വസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കോൺഗ്രസ് നേതൃത്വവുമായി പത്മജ അകലാൻ ആരംഭിച്ചത്. തൻ്റെ തോൽവിക്ക് കാരണമായവരെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുന്നുവെന്ന പരോക്ഷ വിമർശനമാണ് പത്മജ നടത്തിയത്.

11 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page